ഇന്ത്യൻ മത്സ്യത്തൊഴിലാളിയെ പാക് സൈന്യം വെടിവെച്ചു കൊന്നു; ആറ് പേരെ തട്ടിക്കൊണ്ടുപോയി
ഗുജറാത്ത് തീരത്ത് അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളിയെ പാക് സൈന്യം വെടിവെച്ചു കൊന്നു. ശ്രീധർ എന്ന മത്സ്യത്തൊഴിലാളിയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ആറ് മത്സ്യത്തൊഴിലാളികളെ പാക് സൈന്യം തട്ടിക്കൊണ്ടുപോകുകയും ചെയ്തു
പാക് നാവികരുടെ വെടിവെപ്പിൽ ഒരു മത്സ്യത്തൊഴിലാളിക്ക് പരുക്കേറ്റിട്ടുണ്ട്. ജൽപാരി എന്ന ബോട്ടിന് നേർക്കാണ് ആക്രമണം നടന്നത്. അതേസമയം ഇന്ത്യ സംഭവത്തിൽ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല