പബ്ജി ഉൾപ്പെടെ 295 ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കാൻ കേന്ദ്രം; ഐടി മന്ത്രാലയം ശുപാർശ നൽകി
കൂടുതൽ ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. പബ്ജി ഉൾപ്പെടെ 295 ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കാനാണ് ഐടി മന്ത്രാലയത്തിന്റെ ശുപാർശ. പബ്ജി, സിലി തുടങ്ങിയ ആപ്പുകളാണ് പട്ടികയിൽ ഉൾപ്പെടുന്നത്.
നേരത്തെ 59 ഓളം ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചിരുന്നു. ടിക് ടോക്, ഹലോ, ഷെയർ ഇറ്റ്, എക്‌സ് എൻഡർ തുടങ്ങിയ ആപ്പുകൾക്കായിരുന്നു നിരോധനം. ചില ആപ്പുകൾ വിവരം ചോർത്തുന്നതായും വ്യക്തി വിവരങ്ങൾ പങ്കുവെക്കുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിരോധനം തുടരുന്നത്.
141 എംഐ ആപ്പുകൾ, കാപ്പ്കട്ട്, ഫേസ് യു, എന്നീ ആപ്പുകളും നിരോധന പട്ടികയിൽ ഇടം നേടും. ജൂൺ 15ന് ലഡാക്കിലെ അതിർത്തിയിൽ നടന്ന സംഘർഷത്തിന് പിന്നാലെയാണ് ഇന്ത്യ കടുത്ത നിലപാടുകൾ സ്വീകരിച്ചത്.