തെലുങ്കാനയിലും ഡബിൾ എഞ്ചിൻ സർക്കാർ വേണം : നരേന്ദ്രമോദി
തെലുങ്കാനയിലും ഡബിൾ എഞ്ചിൻ സർക്കാർ വേണമെന്ന് നരേന്ദ്രമോദി. തെലങ്കാനയിലെ ജനങ്ങൾക്ക് ബിജെപിയിലുള്ള വിശ്വാസം കൂടിയെന്ന് പ്രധാനമന്ത്രി മോദി അവകാശപ്പെട്ടു. സംസ്ഥാനത്ത് തുടരുന്ന രാജവാഴ്ചയുടെ രാഷ്ട്രീയത്തിന് സമാപനം കുറിക്കാൻ സമയമായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കരുത്ത് വർധിപ്പിക്കലടക്കമുള്ള ലക്ഷ്യങ്ങളോടെ ഹൈദരാബാദിൽ സംഘടിപ്പിച്ച ബിജെപി ദേശീയ നിർവ്വാഹക സമിതി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.ബംഗാൾ, കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ബിജെപി പ്രവർത്തകരെ മോദി അഭിനന്ദിച്ചു. ഈ സംസ്ഥാനങ്ങളിലെ ബിജപി പ്രവർത്തകർ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. െ
വല്ലുവിളികൾക്കിയിലും പ്രവർത്തിക്കുന്ന ഈ സംസ്ഥാനങ്ങളിലെ പ്രവർത്തകരെ അഭിനന്ദിക്കുന്നതായി മോദി പറഞ്ഞു തെലങ്കാനയിൽ പ്രധാനമായും കണ്ണുവയ്ക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു മോദിയുടെ വാക്കുകൾ. ഹൈദരബാദിനെ ഭാഗ്യനഗർ എന്നാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. ബി ജെ പി അധികാരത്തിൽ വന്നാൽ ഹൈദരാബാദിനെ ഭാഗ്യ നഗർ ആക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.