ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രു കുടുംബവാഴ്ചയെന്ന് നരേന്ദ്രമോദി
ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രു കുടുംബവാഴ്ചയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവ പാർലമെന്റ് ഫെസ്റ്റിവലിനെ വീഡിയോ കോൺഫറൻസ് വഴി അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മോദി. കുടുംബ പേരുകളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നവരുടെ ഭാഗ്യം ഇപ്പോൾ കുറഞ്ഞു വരികയാണെന്നും മോദി പറഞ്ഞു
രാഷ്ട്രത്തിന് തന്നെ വെല്ലുവിളിയാണ് കുടുംബവാഴ്ച. ഇതിനെ വേരോടെ പിഴുതെറിയേണ്ടതുണ്ട്. കുടുംബ പേരുകളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പിൽ വിജയിച്ചു വരുന്നവരുടെ ഭാഗ്യം കുറഞ്ഞിട്ടുണ്ട്. എന്നാൽ രാഷ്ട്രീയത്തിൽ കുടുംബ വാഴ്ചയെന്ന രോഗം അവസാനിച്ചിട്ടില്ല
കുടുംബത്തെ സേവിക്കാനായി രാഷ്ട്രീയത്തെ കാണുന്നവർ ഇപ്പോഴുമുണ്ട്. രാഷ്ട്രത്തിനല്ല ഇവർ മുൻഗണന നൽകുക, കുടുംബത്തിനായിരിക്കുമെന്ന് കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് മോദി പറഞ്ഞു.