കോൺഗ്രസ് എന്നാൽ അധികാര കൊതിയും തട്ടിപ്പുമാണ്: നരേന്ദ്രമോദി
അധികാര കൊതി മൂത്ത് തോന്നിയ പോലെ സഖ്യത്തിലേർപ്പെടുന്ന കോൺഗ്രസിന് കേരളത്തിലടക്കം വരുന്ന തെരഞ്ഞെടുപ്പുകളിൽ കനത്ത തിരിച്ചടി ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രകടന പത്രികയിൽ വ്യാജവാഗ്ദാനങ്ങൾ മുന്നോട്ടുവെക്കുന്ന കോൺഗ്രസിനെ ഒരു സംസ്ഥാനവും വിശ്വാസത്തിലെടുക്കില്ല.
കോൺഗ്രസ് എന്നാൽ തട്ടിപ്പും അധികാര കൊതിയുമാണ്. മതങ്ങളെ തമ്മിലടിപ്പിക്കുന്ന ശക്തിയാണ് കോൺഗ്രസെന്നും അസമിൽ മോദി പറഞ്ഞു. അസമിൽ ബിജെപി ഭരണത്തുടർച്ച നേടും. തട്ടിപ്പുകാരുടെ കൈകളിലേക്ക് അസം ജനതയെ വിട്ടുകൊടുക്കില്ല.
ബംഗാൾ, ബിഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കോൺഗ്രസിന്റെ സഖ്യത്തെ പരിഹസിച്ച മോദി ഒരു സംസ്ഥാനത്തും കോൺഗ്രസിന് ഭാവിയില്ലെന്നും പറഞ്ഞു.