സുരക്ഷാ പ്രശ്‌നം: 59 ചൈനീസ് കമ്പനികൾക്ക് വിലക്കേർപ്പെടുത്തി അമേരിക്ക
സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി 59 ചൈനീസ് കമ്പനികൾക്ക് യുഎസ് വിലക്കേർപ്പെടുത്തി. ഓഗസ്റ്റ് രണ്ട് മുതൽ വിലക്ക് നിലവിൽ വരും. ചാരവൃത്തി, വിവരങ്ങൾ ചോർത്തൽ എന്നിവ തടയുകയാണ് ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ വിശദീകരിച്ചു.
ടെക് ഭീമന്മാരായ വാവെയ് അടക്കമുള്ള കമ്പനികൾക്കാണ് വിലക്ക്. വിദേശത്ത് ചൈന കൂടുതൽ ആക്രമണകാരിയായാണ് പെരുമാറുന്നതെന്ന് ബൈഡൻ ഭരണകൂടം ആരോപിച്ചു.
31 കമ്പനികളെ വിലക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.