24 മണിക്കൂറിനിടെ 3.62 ലക്ഷം പേർക്ക് കൂടി കൊവിഡ്; 4120 പേർ മരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,62,727 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2.37 കോടി കടന്നു. 4120 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു
1.97 കോടി പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 3,52,181 പേർ രോഗമുക്തരായി. നിലവിൽ 37,10,525 പേരാണ് ചികിത്സയിൽ കഴിയുന്നത്. 2,58,317 പേർക്ക് ഇതിനോടകം ജീവൻ നഷ്ടപ്പെട്ടു.
രാജ്യത്തുടനീളം ഇതുവരെ 17.72 കോടി പേർക്ക് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 30.94 കോടി സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു.