കാർഷിക നിയമങ്ങൾ പിൻവലിക്കുകയല്ലാതെ മറ്റൊരു ഉപാധിക്കും തയ്യാറല്ല; നിലപാടിലുറച്ച് കർഷകർ
കർഷക സംഘടനാ പ്രതിനിധികളുമായി കേന്ദ്രസർക്കാർ നടത്തിയ ചർച്ച സമവായമാകാതെ പിരിഞ്ഞു. താങ്ങുവില എടുത്തുകളയുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ രേഖാമൂലം ഉറപ്പ് നൽകാമെന്ന കേന്ദ്ര നിർദേശം കർഷകർ തള്ളി
ഡൽഹിയിൽ കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറുമായാണ് കർഷക സംഘടനാ പ്രതിനിധികൾ ചർച്ച നടത്തയിയത്. കാർഷിക നിയമങ്ങൾ പിൻവലിച്ച്, താങ്ങുവില ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പുതിയ ഉറപ്പുകൾ നൽകുന്ന നിയമഭേദഗതി കൊണ്ടുവരിക എന്നതിൽ കുറഞ്ഞൊരു ഉപാധിക്കും തയ്യാറല്ലെന്ന് കർഷകർ വ്യക്തമാക്കി
സർക്കാർ നൽകിയ ഉച്ചഭക്ഷണം ഇന്നും സമരക്കാർ നിരസരിച്ചു. ഗുരുദ്വാരകളിൽ നിന്നുള്ള ഉച്ചഭക്ഷണമാണ് ഇവർ കഴിച്ചത്. നിയമം റദ്ദാക്കുന്നത് പ്രായോഗികമല്ലെന്ന വാദമാണ് കേന്ദ്രം ഉയർത്തിയത്. താങ്ങുവില ഉറപ്പാക്കാം. ഇതിനായി എക്‌സിക്യൂട്ടീവ് ഉത്തരവ് പുറത്തിറക്കുമെന്നും കേന്ദ്രം പറഞ്ഞു. എന്നാൽ സമരക്കാർ ഇത് തള്ളുകയായിരുന്നു.