കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭങ്ങൾ തുടരുന്നു; പഞ്ചാബിൽ രണ്ട് മണിക്കൂർ ബന്ദിന് ആഹ്വാനം
പഞ്ചാബ്: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബിൽ ഇന്ന് കർഷക പ്രക്ഷോഭം തുടരുന്നു. ഹരിയാനയിലെ സിർസയിൽ പൊലീസ് ലാത്തി പ്രയോഗം നടത്തത്തിയ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് രണ്ട് മണിക്കൂർ ബന്ദ് പ്രഖ്യാപിച്ചത്.
വൈകിട്ട് നാല് മണി മുതൽ ആറ് മണി വരെയാണ് ബന്ദ് നടത്താൻ കർഷകർ തീരുമാനിച്ചിരിക്കുന്നത്. ട്രെയിൻ തടയൽ സമരവും ഉണ്ടാവും. ഒരാഴ്ചയ്ക്കകം നിയമസഭ വിളിച്ചുകൂട്ടി കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കണമെന്ന് കർഷക സംഘടനകൾ പഞ്ചാബ് മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.