കാർഷിക പരിഷ്‌കരണ ബില്ലുകൾ പാസായി; താങ്ങുവില ഇല്ലാതാകില്ലെന്ന് കൃഷി മന്ത്രി
വിവാദമായ കാർഷിക പരിഷ്‌കരണ ബില്ലുകൾ പാസാക്കി. താങ്ങുവില ഇല്ലാതാകില്ലെന്ന് കൃഷി മന്ത്രി പാർലമെന്റിന് ഉറപ്പ് നൽകി. അതേസമയം കർഷകരുടെ മരണ വാറണ്ടാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബില്ലിനെ എതിർത്തു.
രാജ്യസഭയിൽ മുന്നണി വിട്ട ശിരോമണി അകാലിദൾ ഒഴികെ എൻഡിഎയിലെ മറ്റെല്ലാ പാർട്ടികളും സർക്കാരിനൊപ്പം നിന്നു. അണ്ണാഡിഎംകെയും ബിജു ജനതാദളും ആശങ്ക പ്രകടിപ്പിച്ചെങ്കിലും ബില്ലിനെ എതിർത്തില്ല.
ബില്ല് കോർപറേറ്റുകളുടെ ചൂഷണത്തിന് ഇടയാക്കുമെന്ന് ബിനോയ് വിശ്വവും കെ കെ രാഗേഷും വാദിച്ചു. ഭാരത് ബന്ദിന് കർഷക സംഘടനകൾ ആഹ്വാനം നൽകിയ സാഹചര്യത്തിൽ തന്നെയാണ് ബില്ലുകൾ പാർലമെന്റിൽ പാസാകുന്നത്.