Friday, January 3, 2025
National

കേരളത്തിലും താമര വിരിയുന്ന ദിവസം വിദൂരമല്ല; അമിത് ഷാ

കേരള ജനതയ്ക്ക് ഓണാശംസകൾ നേരുകയാണെന്നും കേരളത്തിലും താമര വിരിയുന്ന ദിവസം വിദൂരമല്ലെന്നും അമിത് ഷാ. പത്മനാഭസ്വാമിയുടെ മണ്ണിൽ നടക്കുന്ന പട്ടികജാതി സംഗമത്തിൽ പങ്കെടുക്കാനായതിൽ അതിയായ സന്തോഷമുണ്ട്. ഇന്നലെ പ്രധാനമന്ത്രി കേരളത്തിൽ വന്ന് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ചു. അയ്യങ്കാളിയുടെ ഭൂമിയിൽ എത്തുമ്പോൾ കേരളത്തിലെ ബിജെപി പ്രവർത്തകരെ അഭിനന്ദിക്കുകയാണ്.
കോൺഗ്രസും മാർക്സിസ്റ്റ് പാർട്ടിയും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ലോകത്ത് നിന്ന് കമ്മ്യൂണിസം അപ്രത്യക്ഷമാവുകയാണ്. ഭാരതത്തിൽ ഭാവി ഉള്ളത് ബിജെപിക്ക് മാത്രമാണ്. എട്ട് വർഷമായി മോദി സർക്കാർ പ്രവർത്തിക്കുന്നത് ദരിദ്രർക്ക് വേണ്ടിയാണ്. ബി.ജെ.പി ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയപ്പോൾ പ്രസിഡൻ്റായി പട്ടികജാതിയിലുള്ള രാംനാഥ് കോവിന്ദിനെ തെരഞ്ഞെടുത്തു. രണ്ടാമത് അവസരം കിട്ടിയപ്പോൾ പട്ടിക വർഗ്ഗത്തിൽ നിന്നുള്ള വനിതയെയാണ് ഞങ്ങൾ തെരഞ്ഞെടുത്തത്. പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളുടെ ഉന്നമനത്തിലൂടെ മാത്രമേ വികസനം സാധ്യമാകൂ എന്നാണ് മോദിജി വിശ്വസിക്കുന്നത്.

Read Also: സംസ്ഥാന സർക്കാരിൻ്റെ ക്ഷണം നിരസിച്ച് അമിത് ഷാ; നെഹ്റു ട്രോഫിയിൽ പങ്കെടുക്കില്ല

കോൺഗ്രസ് പതിറ്റാണ്ടുകളോളം രാജ്യം ഭരിച്ചിട്ടും പട്ടികജാതിക്കാർക്ക് വേണ്ടി ഒന്നും ചെയ്തില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര ഭരണത്തിന് പിന്തുണ നൽകിയപ്പോഴും ആദിവാസി വിഭാഗങ്ങൾക്കായി ഒന്നും ചെയ്തില്ല. പട്ടികജാതി, പട്ടിക വർഗത്തിലുള്ളവർക്കായി കേന്ദ്രസർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കി. പാവപ്പെട്ടവരുടെ കാര്യം പറയുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺ​ഗ്രസും ദളിതർക്കായി എന്ത് ചെയ്തു. ആ കണക്കുകൾ ദളിതർക്ക് മുന്നിൽ അവതരിപ്പിക്കണം. കോൺ​ഗ്രസ്സ് അധികാരത്തിൽ ഇരുന്നപ്പോൾ അംബേദ്കറിന് ഭാരത് രത്ന നൽകിയില്ല. മോദി സർക്കാരാണ് രാജ്യത്തെ സുരക്ഷിതമാക്കി മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *