അംബേദ്കറിന്റെ ആശയങ്ങൾ ജനങ്ങൾക്ക് പ്രചോദനം നൽകുന്നുവെന്ന് പ്രധാനമന്ത്രി
ഭരണഘടനാ ശിൽപി ഡോ. ബി ആർ അംബേദ്കറുടെ ചരമ വാർഷികത്തിൽ അനുസ്മരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അംബേദ്കറിന്റെ ആശയങ്ങൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനം നൽകുന്നതാണെന്ന് മോദി പറഞ്ഞു. അംബേദ്കറിന്റെ സ്വപ്‌നങ്ങൾ പൂർത്തികരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു
രാജ്യത്തിന് സമഗ്രമായ ഒരു ഭരണഘടന നൽകി പുരോഗതിക്കും അഭിവൃദ്ധിക്കും സമത്വത്തിനും വഴിയൊരുക്കിയ ആളാണ് അംബേദ്കറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. ബാബാ സാഹേബിന്റെ ചുവടു പിടിച്ച് മോദി സർക്കാർ ദരിദ്ര വിഭാഗങ്ങളുടെ ക്ഷേമത്തിനായി അർപ്പണ ബോധത്തോടെ പ്രവർത്തിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു