Saturday, October 19, 2024
National

ദേശീയ ലോക്ക് ഡൗൺ പ്രഖ്യാപിക്കില്ല; സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്ന് അമിത് ഷാ

 

രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കേണ്ട അടിയന്തര സാഹചര്യം നിലവിലില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ സ്വതന്ത്രമായ തീരുമാനമെടുക്കാം. ദേശീയ ലോക്ക് ഡൗൺ ഉണ്ടാകില്ലെന്നും പൊതുഗതാഗത സംവിധാനങ്ങൾ നിർത്തില്ലെന്നും ധനമന്ത്രി നിർമല സീതാരാമനും വ്യക്തമാക്കി.

പ്രാദേശികമായ നിയന്ത്രണമോ സംസ്ഥാനതല ലോക്ക് ഡൗണോ ഏതാണ് വേണ്ടതെന്ന് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാമെന്നാണ് അമിത് ഷാ അറിയിച്ചത്. ഇതിനിടെ ഒരോ സംസ്ഥാനത്തും ഓക്‌സിജൻ ആവശ്യത്തിന് എത്തിക്കാനുള്ള ശ്രമം കേന്ദ്രം ആരംഭിച്ചു.

മധ്യപ്രദേശിൽ ആറ് പേർ ഓക്‌സിജൻ ലഭിക്കാതെ ആശുപത്രിയിൽ മരിച്ചുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണിത്. കരിഞ്ചന്തകളിൽ ഓക്‌സിജൻ സിലിണ്ടറുകളുടെ വിൽപ്പന തടയാനും സർക്കാർ നീക്കമാരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.