24 മണിക്കൂറിനിടെ 1.34 ലക്ഷം കൊവിഡ് കേസുകൾ; 2887 മരണം
ആശ്വാസമായി രാജ്യത്തെ കൊവിഡ് വ്യാപനത്തിൽ കുറവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,154 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനോടകം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 2,84,41,986 പേർക്കാണ്
2887 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ മരണസംഖ്യ 3,37,989 ആയി ഉയർന്നു. നിലവിൽ 17,13,413 പേരാണ് ചികിത്സയിൽ കഴിയുന്നത്.
ഇതുവരെ 22.10 കോടി പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്തെ 2-18 വരെ വയസ്സിനിടയിലുള്ള കുട്ടികൾക്ക് കൊവാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണം ആരംഭിച്ചിട്ടുണ്ട്.