കൊവിഡ് കേസുകൾ കുതിച്ചുയരുന്നു: 24 മണിക്കൂറിനിടെ 62,258 പുതിയ കേസുകൾ; 291 മരണം
രാജ്യത്തെ കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,258 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യത്തെ കൊവിഡ് പ്രതിദിന വർധനവ് അരലക്ഷത്തിന് മുകളിലാണ്
ഇതിനോടകം 1,19,08,910 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,386 പേർ രോഗമുക്തി നേടി. 291 പേർ മരിക്കുകയും ചെയ്തു. ഇതുവരെ 1,61,240 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
1,12,95,023 പേർ രോഗമുക്തി നേടി. നിലവിൽ 4,52,647 പേരാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം 5.81 കോടി പേർ ഇതുവരെ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു
മാർച്ച് 26 വരെ 23,97,69,553 സാമ്പിളുകൾ പരിശോധിച്ചു. വെള്ളിയാഴ്ച മാത്രം 11,64,915 സാമ്പിളുകൾ പരിശോധിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.