ഇസാക് ഹെര്‍സോഗിനെ ഇസ്രായേലിന്റെ 11-ാമത് പ്രസിഡന്റായി തെരഞ്ഞെടുത്തു
ടെല്‍ അവീവ്: മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ഇസാക് ഹെര്‍സോഗിനെ ഇസ്രായേലിന്റെ 11-ാമത് പ്രസിഡന്റായി തെരഞ്ഞെടുത്തു. പാര്‍ലമെന്റിലെ രഹസ്യ ബാലറ്റിലൂടെയാണ് ഹെര്‍സോഗിനെ തെരഞ്ഞെടുത്തത്.
60-കാനായ ഹെര്‍സോഗ് ലേബര്‍ പാര്‍ട്ടി നേതാവാണ്. 1983 മുതല്‍ 1993 വരെയുള്ള കാലഘട്ടത്തില്‍ ഇസ്രായേല്‍ പ്രസിഡന്റായ ചെയിം ഹെര്‍സോഗിന്റെ മകനാണ് ഇസാഖ്. 120 അംഗങ്ങളില്‍ 87 പേരുടെ പിന്തുണയോടെയാണ് ഹെര്‍സോഗ് എതിരാളിയായ മിറിയം പെരട്‌സിനെ തോല്‍പ്പിച്ചത്.