Monday, January 6, 2025
National

സമര പന്തലിലെത്തിയ പി ടി ഉഷയെ തടഞ്ഞ് വിമുക്തഭടൻ; മാധ്യമങ്ങളോട് പ്രതികരണമില്ല

ദില്ലി: ബ്രിജ് ഭൂഷനെതിരെ സമരം ചെയ്യുന്ന ​ഗുസ്തിതാരങ്ങളെ സന്ദ‍‍ർശിക്കാനായി സമര പന്തലിൽ പി ടി ഉഷയെത്തി. ​ഗുസ്തിതാരങ്ങളുടെ സമരം നീണ്ടുപോവുന്നതിനിടെയാണ് പിടി ഉഷ രം​ഗത്തെത്തിയിരിക്കുന്നത്. നേരത്തെ, താരങ്ങൾക്കെതിരെയായിരുന്നു പിടി ഉഷയുടെ നിലപാട്. അതിനിടെ, സമരക്കാരോട് സംസാരിച്ച് പുറത്തിറങ്ങിയ പിടി ഉഷ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. പന്തലിൽ നിന്ന് പുറത്ത് പോവുന്നതിനിടെ പിടി ഉഷയുടെ വാഹനം വിമുക്തഭടൻ തടഞ്ഞു. സമരം ചെയ്യുന്നവരിലൊരാളായിരുന്നു വിമുക്ത ഭടൻ.

അതേസമയം, ബ്രിജ് ഭൂഷണെതിരെയുള്ള പരാതി അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് സാക്ഷി മാലിക് പറഞ്ഞു. പോലീസിൽ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല. മൊഴിയെടുക്കാൻ പോലും പോലീസ് തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ സുപ്രീം കോടതിയെ വീണ്ടും സമീപിക്കുമെന്നും സാക്ഷി മാലിക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിൻ്റെ നിലപാട് സംശയകരമാണ്. നടപടിയുണ്ടാകുമെന്ന് ഉറപ്പ് നൽകിയെങ്കിലും ഫലമില്ലെന്നും സാക്ഷി മാലിക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *