‘പി.യു ചിത്ര കേരളത്തിന്റെ അഭിമാനം’; കുട്ടികൾക്ക് പ്രചോദനമേകുന്ന മികച്ച കായിക താരങ്ങളിൽ ഒരാൾ; വി.ശിവൻകുട്ടി
ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ഗുസ്തി താരങ്ങള്‍ ജന്തര്‍മന്തറില്‍ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് പി ടി ഉഷ നടത്തിയ പരാമര്‍ശത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മലയാളി അത്‌ലറ്റ് പി.യു ചിത്രയുടെ ഫോട്ടോ പോസ്റ്റ് ചെയ്താണ് മന്ത്രിയുടെ പരിഹാസം.
”പി.യു ചിത്ര…കുട്ടികൾക്ക് പ്രചോദനമേകുന്ന മികച്ച കായിക താരങ്ങളിൽ ഒരാൾ. കേരളത്തിന്റെ അഭിമാനം”-ഇതാണ് മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്.
ഗുസ്തി താരങ്ങളുടെ സമരം കായികരംഗത്തിനും രാജ്യത്തിന്റെ പ്രതിച്ഛായക്കും ദോഷമാണ് എന്നായിരുന്നു പി.ടി ഉഷ കഴിഞ്ഞ ദിവസം പറഞ്ഞത്. നേരത്തെ ശശി തരൂർ, സി പി ഐ നേതാവ് ആനി രാജയും, ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസിഡന്റ് പി കെ ശ്രീമതിയും പി ടി ഉഷയുടെ പ്രസ്തവനക്കെതിരെ രംഗത്ത് വന്നിരുന്നു. ഒളിമ്പ്യരായ നീരജ് ചോപ്ര,സാക്ഷി മാലിക് എന്നിവരും പിടി ഉഷക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.