‘കെട്ടിട നികുതി കുറയ്ക്കില്ല, കുറയ്ക്കുമെന്നു ആസൂത്രിതമായി പ്രചരിപ്പിക്കുന്നു’: മന്ത്രി എംബി രാജേഷ്
തിരുവനന്തപുരം: കെട്ടിട നികുതി കുറയ്ക്കില്ല, നികുതി കുറയ്ക്കുമെന്നു ആസൂത്രിതമായി പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ്. അഞ്ചു ശതമാനം മാത്രമാണ് വർധിപ്പിച്ചത്. 25 ശതമാനം വർധനവായിരുന്നു ശുപാർശ ചെയ്തിരുന്നതെന്നും എംബി രാജേഷ് പറഞ്ഞു.
സർക്കാരിന് ഇതിൽ നിന്ന് വരുമാനമില്ല. തദ്ദേശ സ്ഥാപനങ്ങൾക്കാണ് മെച്ചം. അവരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് വർധന നടപ്പാക്കിയത്. അധിക നികുതി വരുമാനം വേണ്ടെന്ന ചില തദ്ദേശ സ്ഥാപനങ്ങളുടെ തീരുമാനം രാഷ്ട്രീയ ഗിമ്മിക്കാണ്. നിയമപരമായി അത് നിലനിൽക്കില്ലെന്നും മന്ത്രി പറഞ്ഞു.