കോൺഗ്രസ് നേതാവിൻ്റെ സഹോദരൻ്റെ വീട്ടിൽ റെയ്ഡ്; മരത്തിൽ നിന്നു കണ്ടെത്തിയത് ഒരു കോടി രൂപ
കർണാടകയിൽ കോൺഗ്രസ് നേതാവിൻ്റെ സഹോദരൻ്റെ വീട്ടിൽ റെയ്ഡ്. പരിശോധനയ്ക്കിടെ മരത്തിൽ ഒളിപ്പിച്ച നിലയിൽ ഒരു കോടി രൂപ കണ്ടെത്തി. കർണാടക കോൺഗ്രസ് നേതാവ് അശോക് കുമാർ റായുടെ സഹോദരൻ സുബ്രഹ്‌മണ്യ റായുടെ മൈസൂരിലെ വീട്ടിൽ ഐടി വകുപ്പാണ് പരിശോധന നടത്തിയത്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കർണാടക പൊലീസ് പരിശോധനകൾ ശക്തമാക്കിയത്. ഇങ്ങനെയുള്ള ഒരു പരിശോധനയ്ക്കിടെ സുബ്രഹ്‌മണ്യ റായുടെ വീട്ടിലെ മരത്തിൽ, ഒരു പെട്ടിയിലൊളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്. കർണാടകയിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനു ശേഷം ഇതുവരെ 110 കോടി രൂപയാണ് പരിശോധനയിൽ കണ്ടെടുത്തത്. 2,346 എഫ് ഐ ആറും രജിസ്റ്റർ ചെയ്തു.
ഈ മാസം 10നാണ് കർണാടക തെരഞ്ഞെടുപ്പ്. 13ന് ഫലപ്രഖ്യാപനം നടക്കും.