സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യധാരണ; അതു കൊണ്ടാണ് കേന്ദ്ര ഏജൻസികൾ പിണറായിയെ ചോദ്യം ചെയ്യാത്തതെന്നും രാഹുല്‍
ദില്ലി: രാജ്യത്തെ ഭരണസംവിധാനങ്ങൾ ബിജെപിയും ആർഎസ്എസും ആക്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി പറഞ്ഞു. ജനങ്ങളുടെ ശബ്ദം അടിച്ചമർത്തുകയാണ്. തന്നെ ചോദ്യം ചെയ്താൽ താൻ ഭയപ്പെടും എന്ന് ബിജെപി കരുതിയെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.
ബി ജെ പി സാമൂഹ്യ ഘടനയെ മാത്രമല്ല, സാമ്പത്തിക ഘടനയെയും ആക്രമിക്കുന്നു. ബിജെപിയെ എതിർക്കുന്നവർക്ക് ഇഡിയെ നേരിടെണ്ടി വരും. സിപിഎമ്മിനോട് ഒരു ചോദ്യം ചോദിക്കാനുണ്ട്. തന്നെ അഞ്ചു ദിവസം ചോദ്യം ചെയ്ത ഇഡി എന്തു കൊണ്ടാണ് പിണറായി വിജയനെ ചോദ്യം ചെയ്യാത്തത്. ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണ ഉണ്ട്. ബഫർ സോൻ സംബന്ധിച്ച് പിണറായി വിജയൻ ആശയക്കുഴപ്പം ഉണ്ടാക്കരുത്. സിപിഎം തന്‍റെ ഓഫീസ് എത്ര തവണ തകർത്താലും പ്രശ്നമില്ല. യഥാർത്ഥ പ്രശ്നം മറക്കാനാണിതൊക്കെ അവര്‍ ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു.