സിപിഎം വർഗീയത ആളിക്കത്തിക്കുന്നു; തീ കൊണ്ടാണ് കളിക്കുന്നതെന്നും ചെന്നിത്തല
സിപിഎം വിവിധ മതവിഭാഗങ്ങളെ തമ്മിലടിപ്പിച്ച് വർഗീയത ആളിക്കത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനായി സൈബർ സേനയെ ഉപയോഗിക്കുന്നു. സിപിഎം തീ കൊണ്ടാണ് കളിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു
കേരളത്തെ പൂർണമായും വർഗീയവത്കരിക്കാനുള്ള നീക്കമാണ് സിപിഎമ്മും ബിജെപിയും നടത്തുന്നത്. ഒരേ തൂവൽ പക്ഷികളെ പോലെയാണ് ഇവർ പ്രവർത്തിക്കുന്നത്. കോൺഗ്രസിനെയും യുഡിഎഫിനെയും ഇല്ലായ്മ ചെയ്യുകയാണ് ഇവരുടെ ലക്ഷ്യം. ലക്ഷ്യം ഒന്നായതു കൊണ്ട് ഇവർ തമ്മിലുള്ള അന്തർധാരയും ശക്തമാണ്
തില്ലങ്കേരി മോഡൽ ഐക്യം കേരളം മുഴുവൻ വ്യാപകമാക്കാൻ സിപിഎമ്മും ആർ എസ് എസും ശ്രമിക്കുകയാണ്. വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും ചെന്നിത്തല പറഞ്ഞു.