Thursday, January 9, 2025
Kerala

പിണറായിയെ ചവിട്ടി വീഴ്ത്തിയെന്ന് പറഞ്ഞിട്ടില്ല; അഭിമുഖം വന്ന മാധ്യമത്തിനെതിരെയും സുധാകരൻ

പിണറായി വിജയൻ ഉന്നയിച്ച ആരോപണങ്ങളോട് അതേപോലെ മറുപടി പറയാൻ തനിക്ക് സാധിക്കില്ലെന്ന് കെ സുധാകരൻ. പി ആർ ഏജൻസിയിൽ നിന്ന് പുറത്തുവന്ന യഥാർഥ പിണറായിയെയാണ് ഇന്നലെ കണ്ടത്. അതുപോലെ തിരിച്ച് മറുപടി പറയാൻ എനിക്കാകില്ല. എന്റെ വ്യക്തിത്വവും എന്റെ സംസ്‌കാരവും ഇരിക്കുന്ന കസേരയുടെ മഹത്വവും പിണറായിയിലേക്ക് താഴാനാകില്ല

അഭിമുഖത്തിൽ വന്ന എല്ലാ കാര്യങ്ങളും ഞാൻ പറഞ്ഞതല്ല. അദ്ദേഹത്തെ ചവിട്ടിയെന്ന് ഞാൻ അഭിമുഖത്തിനിടെ പറഞ്ഞിട്ടില്ല. പ്രസിദ്ധീകരിക്കില്ലെന്ന് ലേഖകൻ പറഞ്ഞതു കൊണ്ടാണ് സ്വകാര്യമായി കുറച്ചു കാര്യങ്ങൾ പറഞ്ഞത്. സംഭവത്തിന്റെ വിശദീകരണം പേഴ്‌സണലായി നൽകിയിട്ടുണ്ട്. ചതിയുടെ ശൈലിയിൽ ഇക്കാര്യങ്ങൾ അഭിമുഖത്തിൽ ചേർത്തതിന്റെ കുറ്റം എനിക്കല്ല. അത് മാധ്യമപ്രവർത്തനത്തിന് അപമാനമാണ്.

പിണറായി വിജയനെ ചവിട്ടി താൻ വലിയ അഭ്യാസിയാണെന്ന് കേരളത്തെ അറിയിക്കാനുള്ള താത്പര്യം എനിക്കില്ലെന്നും സുധാകരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *