ദന്ത ഡോക്ടറില്‍ നിന്ന് ത്രിപുരയുടെ മുഖ്യമന്ത്രി പദത്തിലെത്തിയ മാണിക് സഹ
ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യഘട്ട ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ വീണ്ടും ഭരണത്തുടര്‍ച്ചയിലേക്ക് സംസ്ഥാനം. മുഖ്യമന്ത്രി മാണിക് സഹയുടെ ബിജെപി വീണ്ടും അധികാരത്തിലെത്തുമ്പോള്‍ ദന്ത ഡോക്ടറില്‍ നിന്ന് മുഖ്യമന്ത്രി പദത്തിലേക്കെത്തിയ മാണിക സഹയുടെ കഥ ഇങ്ങനെ.
തെരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍ താഴെ ബിപ്ലബ് കുമാര്‍ ദേബ് രാജിവച്ചതിനെ തുടര്‍ന്നാണ് മാണിക് സഹ 2022ല്‍ ത്രിപുര മുഖ്യമന്ത്രിയായി സത്യപ്രതിജ. മുന്‍ കോണ്‍ഗ്രസ് നേതാവാവായിരുന്ന മാണിക് സാഹ ആറ് വര്‍ഷം മുമ്പ് മാത്രമാണ് ബിജെപിയില്‍ ചേര്‍ന്നതെങ്കിലും വളരെ പെട്ടന്ന് തന്നെ രാഷ്ട്രീയത്തിലുയര്‍ന്ന് സംസ്ഥാന ഭരണനേതൃത്വത്തിലേക്കെത്തി.
മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് ത്രിപുരയിലെ ഏക രാജ്യസഭാ സീറ്റ് സ്വന്തമാക്കിയാണ് സഹയുടെ നേട്ടം തുടങ്ങുന്നത്. 2016ലായിരുന്നു മാണിക് സഹ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. 2020ല്‍ പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിന്റെ പ്രസിഡന്റായി. ബിപ്ലബ് കുമാര്‍ ദേബ് രാജിവച്ചതിനെ തുടര്‍ന്ന് 2022ല്‍ ത്രിപുര മുഖ്യമന്ത്രിയായി. അങ്ങനെയാണ് 25 വര്‍ഷത്തെ ഇടത് ഭരണം അവസാനിനിപ്പിച്ച് ബിജെപിയെ ഉജ്ജ്വല വിജയത്തിലേക്ക് നയിച്ച ബിപ്ലബ് കുമാറിന്റെ പിന്ഗാമിയായി സഹയുടെ വരവ്.
ത്രിപുര ക്രിക്കറ്റ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റുകൂടിയായ സഹ, ത്രിപുര മെഡിക്കല്‍ കോളജില്‍ അധ്യാപകനുമായിരുന്നു. പട്നയിലെ ഗവണ്‍മെന്റ് ഡെന്റല്‍ കോളജില്‍ നിന്നും ലഖ്നൗവിലെ കിംഗ് ജോര്‍ജസ് മെഡിക്കല്‍ കോളജില്‍ നിന്നും ഡെന്റല്‍ സര്‍ജറിയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട് മാണിക് സഹ.
ത്രിപുര മെഡിക്കല്‍ കോളജിലും അഗര്‍ത്തലയിലെ ഡോ. ബ്രാം ടീച്ചിംഗ് ഹോസ്പിറ്റലിലും പ്രൊഫസറായി ജോലി ചെയ്തു സഹ. 2016ല്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. 2020ല്‍ ത്രിപുര ബിജെപി യൂണിറ്റിന്റെ പ്രസിഡന്റായി നിയമിതനായി. ഇപ്പോള്‍ ത്രിപുരയിലെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന കണക്കുകൂട്ടലുകളില്‍ മുന്‍നിരയിലുണ്ട് മാണിക് സഹയുടെ പേര്.