ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ലബ് ദേബ് ബിജെപിയുടെ രാജ്യസഭാ സ്ഥാനാർഥി
ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ലബ് ദേബ് ബിജെപിയുടെ രാജ്യസഭാ സ്ഥാനാർഥിയാകും. ത്രിപുരയിൽ ഒഴിവുവന്ന ഏക രാജ്യസഭാ സീറ്റിലേക്കാണ് ബിപ്ലബ് കുമാർ ദേബിന്റെ പേര് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയാകനായി ഡോ. മണിക് സഹ രാജിവച്ചതിനെ തുടർന്നാണ് ഒഴിവ്. ബിപ്ലബ് കുമാർ ദേബിനെ ഹരിയാനയുടെ പ്രഭാരിയായി ബിജെപി നിശ്ചയിച്ചിരുന്നു. മുൻ ധനമന്ത്രി ഭാനുലാൽ സഹയാണ് രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള ഇടത് മുന്നണി സ്ഥാനാർഥി