Wednesday, January 8, 2025
Top News

മേഘാലയയില്‍ കിതച്ച് കോണ്‍ഗ്രസ്; എന്‍പിപി മുന്നേറ്റം തുടരുന്നു

മേഘാലയയില്‍ എന്‍പിപിയും ബിജെപിയും കുതിക്കുന്നതിനിടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് കിതയ്ക്കുകയാണ്. എന്‍പിപി 25 സീറ്റുകളിലും ബിജെപി എട്ട് സീറ്റുകളിലും കോണ്‍ഗ്രസ് ആറ് സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് 9 സീറ്റുകളിലും മറ്റുള്ളവര്‍ 11 സീറ്റുകളിലുമാണ് ലീഗ് ചെയ്യുന്നത്. വോട്ടെണ്ണി തുടങ്ങിയ ഘട്ടത്തില്‍ മേഘാലയയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നിര്‍ണായക സ്വാധീനമാകുമെന്ന് പ്രവചനമുണ്ടായിരുന്നെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ഇടിയുകയാണ്.

സംസ്ഥാനത്ത് കോണ്‍റാഡ് സംഗ്മ മുന്നേറുകയാണ്. മറ്റ് എന്‍പിപി നേതാക്കളായ മസല്‍ അംപരീനും, പ്രെസ്റ്റണ്‍ ടിന്‍സോങ്ങും മുന്നേറ്റം തുടരുകയാണ്. എന്‍പിപിയുടെ ജെയിംസ് സംഗ്മ ദദംഗ്രി മണ്ഡലത്തില്‍ പിന്നിലാണ്.

അതേസമയം, ഫലം വരുന്നതിന് മുന്‍പേ സര്‍ക്കാര്‍ രൂപികരണ ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുകയാണ് എന്‍പിപിയുടെ കോണ്‍റാഡ് സാങ്മ. ഇന്നലെ മേഘാലയ മുഖ്യമന്ത്രി അസമിലെത്തി ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. മേഘാലയ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന എക്‌സിറ്റ് പോള്‍ സര്‍വേ ഫലം പുറത്ത് വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ചര്‍ച്ച.

Leave a Reply

Your email address will not be published. Required fields are marked *