Monday, January 6, 2025
National

ത്രിപുരയില്‍ ബിജെപി ചരിത്രമാവര്‍ത്തിക്കും; മുഖ്യമന്ത്രി മാണിക് സഹ

ത്രിപുരയില്‍ ബിജെപി വീണ്ടും ചരിത്ര വിജയം ആവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി മാണിക് സഹ. ഇടത് കോണ്‍ഗ്രസ് അവിശുദ്ധ ബന്ധത്തെ ജനങ്ങള്‍ തള്ളുമെന്നും മണിക് സഹ വ്യക്തമാക്കി. എന്നാല്‍ ത്രിപുരയില്‍ ബിജെപി വിരുദ്ധ തരംഗം പ്രകടമെന്ന് സിപിഐഎം പിബി അംഗം ബ്രിന്ദ കാരാട്ട് പ്രതികരിച്ചു. നേതാക്കളുടെ ഹെലികോപ്റ്ററുകളിലും കാറുകളിലും ബിജെപി പണം കടത്തുന്നെന്ന് കാണിച്ച് സിപിഐഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ഗൃഹ സന്ദര്‍ശന പ്രചരണത്തിനാണ് മുഖ്യമന്ത്രി മണിക് സഹ മുന്‍തൂക്കം നല്‍കുന്നത്. കൂടുതല്‍ സീറ്റുകള്‍ നേടി ചരിത്ര വിജയം ആവര്‍ത്തിക്കുമെന്നും, സിപിഐംം കോണ്‍ഗ്രസ് സഖ്യത്തെ ജനങ്ങള്‍ തള്ളുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേരള മോഡല്‍ മുന്‍നിര്‍ത്തിയാണ് ത്രിപുരയില്‍ സിപിഐഎമ്മിന്റെ പ്രചാരണം.

ബിജെപി നേതാക്കള്‍ ഹെലികോപ്റ്ററുകളില്‍ പണം കടത്തുന്നുവെന്ന് ആരോപിച്ച് സിപിഐഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
നേതാക്കളുടെ ഹെലികോപ്റ്ററുകളും വാഹനങ്ങളും പരിശോധിക്കണം എന്നാണ് സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗദരി നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *