ഡൽഹിയിൽ 21കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പ്രതികളിൽ തൊഴിലുടമയും
ഡൽഹിയിൽ 21കാരിയെ തൊഴിലുടമ അടക്കം മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഡൽഹി ബുധ്വിഹാറിലാണ് സംഭവം. ജിമ്മിലെ ജോലിക്കാരിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. പീഡിപ്പിച്ചവരിൽ 39കാരനായ ജിം ഉടമ, ഇയാളുടെ സുഹൃത്തായ ഫാക്ടറി മുതലാളി എന്നിവരെ പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്
കൂട്ടബലാത്സംഗം, ലൈംഗിക പീഡനം, തടഞ്ഞുവെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പോലീസിൽ വിവരം അറിയിച്ചതിന് പിന്നാലെ കൊലപാതക ഭീഷണി നേരിടുന്നതായും പെൺകുട്ടി പറയുന്നു. ചില ജോലികൾ ചെയ്തു തീർക്കാനുണ്ടെന്ന് പറഞ്ഞാണ് ജിം ഉടമ അവധി ദിനത്തിൽ പെൺകുട്ടിയെ വിളിച്ചുവരുത്തിയത്. യുവതി എത്തിയതോടെ ജിം അകത്തുനിന്ന് പൂട്ടുകയും മൂന്ന് പേർ ചേർന്ന് പീഡിപ്പിക്കുകയുമായിരുന്നു.