പെരുമ്പാവൂരിൽ മധ്യവയസ്‌കൻ ഭാര്യയെയും മകളെയും കുത്തിപ്പരുക്കേൽപ്പിച്ചു
പെരുമ്പാവൂരിൽ മധ്യവയസ്‌കൻ ഭാര്യയെയും മകളെയും കുത്തിപ്പരുക്കേൽപ്പിച്ചു. പെരുമ്പാവൂർ നാരായപറമ്പിൽ മണികണ്ഠനാണ് ഭാര്യ ബിന്ദുവിനെയും മകൾ ലക്ഷ്മിപ്രിയയെയും ആക്രമിച്ചത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു
പണത്തെ ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ബിന്ദുവിനും മകൾക്കും കഴുത്തിനാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ബിന്ദുവിനെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.