Sunday, April 13, 2025
Top News

ഉത്തർ പ്രദേശിൽ നാലംഗ ദളിത് കുടുംബത്തെ വെട്ടിക്കൊന്നു; പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

യുപിയിലെ പ്രയാഗ് രാജിൽ നാലംഗ കുടുംബം വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ. ഭർത്താവും ഭാര്യയും 16 വയസ്സുള്ള മകളും പത്ത് വയസ്സുള്ള മകനുമാണ് കൊല്ലപ്പെട്ടത്. പെൺകുട്ടി കൊല്ലപ്പെടുന്നതിന് മുമ്പ് ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട്്

ദളിത് വിഭാഗത്തിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടത്. അയൽവാസികളായ ഉന്നത ജാതിക്കാരാണ് കൃത്യത്തിന് പിന്നിലെന്ന് ബന്ധുക്കൾ ആരോപിച്ചു. പ്രദേശവാസികളായ 11 പേർക്കെതിരെ പോലീസ് കൊലപാതകം, ബലാത്സംഗം, തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തു. ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്

മൃതദേഹങ്ങളിൽ മഴു പോലുള്ള മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ചുള്ള മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. അയൽവാസികളുമായി ഇവർക്ക് ഭൂമി തർക്കം നിലനിന്നിരുന്നു.
 

Leave a Reply

Your email address will not be published. Required fields are marked *