കൊച്ചിയിൽ ലഹരിമരുന്ന് നൽകി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; നാല് പേർ അറസ്റ്റിൽ
കൊച്ചി കാക്കനാട് യുവതിയെ ലഹരിമരുന്ന് നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. രണ്ട് ദിവസത്തോളം തടവിൽ പാർപ്പിച്ച ശേഷമായിരുന്നു പീഡനം. 27കാരിയായ യുവതിയാണ് പരാതി നൽകിയത്. സംഭവത്തിൽ കൊച്ചി സ്വദേശികളായ അജ്മൽ, സലീം, ഷമീർ, ക്രിസ്റ്റീന എന്നിവർ പിടിയിലായി
ഫോട്ടോ ഷൂട്ടിനെന്ന പേരിൽ യുവതിയെ എത്തിച്ച ശേഷമായിരുന്നു സംഭവം. ലഹരിമരുന്ന് നൽകി യുവതിയെ മയക്കിയ ശേഷം പ്രതികൾ പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.