Saturday, October 19, 2024
National

ഡൽഹിയിൽ 14കാരി കൂട്ടബലാത്സംഗത്തിന് ഇരയായി; പോലീസ് ഭീഷണിപ്പെടുത്തുന്നുവെന്ന് ഇരയുടെ കുടുംബം

ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയായി. ഗാസിയാബാദിലെ 9ാം ക്ലാസുകാരിയാണ് അക്രമത്തിന് വിധേയമായത്. നാല് പേർ ചേർന്നാണ് കുട്ടിയെ ബലാത്സംഗം ചെയ്തത്. പ്രതികളിലൊരാളുമായി പെൺകുട്ടിക്ക് പരിചയമുണ്ടായിരുന്നു. ജൂലൈ 27ന് ഇയാൾ പെൺകുട്ടിയെ സമീപത്തെ ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തി. അവിടെനിന്ന് പാർക്കിലേക്ക് പോകുകയും മറ്റു മൂന്നു പ്രതികളെ പരിചയപ്പെടുത്തുകയുമായിരുന്നു. ഇതിന് ശേഷം പ്രതികൾ പെൺകുട്ടിയെ നിർബന്ധിച്ച് കാറിൽ കയറ്റി കൊണ്ടുപോയി. പിന്നീട് ഡൽഹി കോണ്ട്ലിയിലെ ഫ്ലാറ്റിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

അതേസമയം സംഭവത്തിൽ പൊലീസ് ഭീഷണിപ്പെടുത്തുന്നതായി പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. കുടുംബം പരാതി നൽകിയിട്ടും പൊലീസ് നിസ്സംഗത കാണിക്കുകയാണെന്നും ഒരു പ്രതിയുടെ പേര് മൊഴിയിൽ പറയരുതെന്ന് പൊലീസ് നിർബന്ധിച്ചതായും കുടുംബം പറയുന്നു. പക്ഷേ കുടുംബത്തിന്റെ ആരോപണം പോലീസ് നിഷേധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.