രാജ്യത്ത് 24 മണിക്കൂറിനിടെ 8954 പേർക്ക് കൂടി കൊവിഡ്; 267 പേർ മരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8954 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,45,96,776 ആയി ഉയർന്നു.
24 മണിക്കൂറിനിടെ 267 മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ കൊവിഡ് മരണം 4,69,247 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരു ദിവസത്തിനിടെ 10,207 പേർ രോഗമുക്തി നേടി
98.36 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവിൽ 99,203 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നത്.