തൃക്കാക്കര നഗരസഭയിലെ കയ്യാങ്കളി: രണ്ട് കൗൺസിലർമാരെ അറസ്റ്റ് ചെയ്തു
തൃക്കാക്കര നഗരസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് രണ്ട് കൗൺസിലർമാരെ പോലീസ് അറസ്റ്റ് ചെയ്തു. കോൺഗ്രസ് കൗൺസിലർ സി സി ബിജു, എൽ ഡി എഫ് കൗൺസിലർ ഡിക്‌സൺ എന്നിവരാണ് അറസ്റ്റിലായത്. ചെയർപേഴ്‌സണിന്റെയും ഇത് അംഗങ്ങളുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്
നഗരസഭയിൽ ചെയർപേഴ്‌സൺ ഏകാധിപത്യ ഭരണം നടത്തുന്നുവെന്ന് ആരോപിച്ച് എൽ ഡി എഫ് പ്രതിഷേധ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ചെയർപേഴ്‌സന്റെ മുറിയിലെ പൂട്ട് നന്നാക്കാൻ ചെലവായ തുകയെ ചൊല്ലിയായിരുന്നു കഴിഞ്ഞ ദിവസം തർക്കം നടന്നത്. ഇത് ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള കയ്യാങ്കളിയിലേക്ക് എത്തിക്കുകയായിരുന്നു.