Thursday, October 17, 2024
National

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,628 പേർക്ക് കൂടി കൊവിഡ്; 617 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,628 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ദിവസങ്ങൾക്ക് ശേഷമാണ് കൊവിഡ് പ്രതിദിന വർധനവ് നാൽപതിനായിരത്തിൽ താഴെയെത്തുന്നത്. അതേസമയം സ്ഥിരീകരിച്ച കേസുകളിലേറെയും കേരളത്തിൽ നിന്നുള്ളതാണ്

617 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. 40,017 പേർ രോഗമുക്തി നേടി. നിലവിൽ 4,12,153 പേരാണ് ചികിത്സയിൽ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.21 ശതമാനമാണ്. രാജ്യത്ത് ഇതിനോടകം 50.10 കോടി ഡോസ് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

 

Leave a Reply

Your email address will not be published.