Saturday, January 4, 2025
Sports

ബാറ്റും ബോളും കൊണ്ട് ഞങ്ങൾ ധൈര്യശാലികളായിരുന്നില്ല; തോൽവിയുടെ കാരണം തുറന്നു പറഞ്ഞ് കോഹ്ലി

ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ന്യൂസിലാൻഡിനോട് പരാജയപ്പെട്ടതിന്റെ കാരണം തുറന്നുപറഞ്ഞ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ബാറ്റും ബോളും കൊണ്ട് ധൈര്യശാലികളായിരുന്നു ഞങ്ങളെന്ന് തോന്നുന്നില്ലെന്ന് കോഹ്ലി മത്സരശേഷം വ്യക്തമാക്കി.

ഏറെ പ്രതീക്ഷകളുണ്ടായിരുന്നുവെന്നറിയാം. അതിനാൽ നമ്മുടെ മത്സരങ്ങൾക്ക് സമ്മർദവും ഏറെയാണ്. വർഷങ്ങളായി അത് മറികടക്കുന്നുണ്ടായിരുന്നു. ഇന്ത്യക്ക് വേണ്ടി കളിക്കുന്ന എല്ലാവരും അത് മനസ്സിലാക്കണം. രണ്ട് മത്സരങ്ങളിൽ സമ്മർദം അതിജീവിക്കാനായില്ല. എന്നാൽ ക്രിക്കറ്റ് ഇനിയും ഞങ്ങളിൽ ബാക്കിയുണ്ട് എന്നും കോഹ്ലി വ്യക്തമാക്കി.

ടോസ് നിർണായകമായിരുന്നു എന്നായിരുന്നു ജസ്പ്രീത് ബുമ്ര മത്സര ശേഷം പ്രതികരിച്ചത്. തുടർച്ചയായി ബയോ ബബിളിൽ തുടരുന്നത് താരങ്ങളുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. ഈ തോൽവിയിൽ തളരില്ലെന്നും ബുമ്ര പറഞ്ഞു

 

ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 110 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിൽ 14.3 ഓവറിൽ ന്യൂസിലാൻഡ് വിജയലക്ഷ്യം മറികടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *