അമിതാഭ് ബച്ചൻ കൊവിഡ് മുക്തനായി; ആശുപത്രി വിട്ടു
ബോളിവുഡ് താരം അമിതാഭ് ബച്ചൻ കൊവിഡ് മുക്തനായി. അഭിഷേക് ബച്ചനാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം താൻ ആശുപത്രിയിൽ തുടരുകയാണെന്നും അഭിഷേക് വ്യക്തമാക്കി
അദ്ദേഹത്തിന്റെ പരിശോധനാ ഫലം നെഗറ്റീവാണ്. ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങി. അവിടെ വിശ്രമത്തിൽ തുടരുകയാണ്. നിങ്ങളുടെ പ്രാർഥനകൾക്കും സ്‌നേഹത്തിനും നന്ദിയെന്നും അഭിഷേക് ട്വീറ്റ് ചെയ്തു.
ജൂലൈ 12നാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ഐശ്വര്യ റായിക്കും മകൾ ആരാധ്യക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരും നേരത്തെ തന്നെ രോഗമുക്തി നേടിയിരുന്നു.