Friday, January 3, 2025
National

യതീഷ് ചന്ദ്രയ്ക്ക് കർണാടകയിലേക്ക് മാറ്റം; ഉത്തരവ് കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറി

യതീഷ് ചന്ദ്ര ഐപിഎസ് കർണാടകയിലേക്ക് മാറുന്നു. നിലവിൽ കെ എ പി നാലാം ബറ്റാലിയന്റെ ചുമതലയാണ് യതീശ് ചന്ദ്രയ്ക്കുള്ളത്. ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ മൂന്ന് വർഷത്തേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടുള്ള യതീഷ് ചന്ദ്രയുടെ അപേക്ഷ നേരത്തെ കേന്ദ്രസർക്കാർ അംഗീകരിച്ചിരുന്നു. യതീഷ് ചന്ദ്രക്ക് സംസ്ഥാനം വിടാനുള്ള ഉത്തരവ് ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര വകുപ്പിന് നൽകി.

Leave a Reply

Your email address will not be published. Required fields are marked *