Monday, January 6, 2025
National

നഡ്ഡയുടെ വാഹനത്തിന് നേർക്കുണ്ടായ ആക്രമണം; ബംഗാൾ ചീഫ് സെക്രട്ടറിയോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി

ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തിനെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പശ്ചിമബംഗാൾ ചീഫ് സെക്രട്ടറിയെയും പോലീസ് മേധാവിയെയും വിളിച്ചുവരുത്തി. ബംഗാളിലെ ക്രമസമാധാനനില തകർന്നുവെന്ന് ഗവർണർ ജഗ്ദീപ് ധൻഖർ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് നടപടി.

തിങ്കളാഴ്ച ഹാജരാകാനാണ് ഉദ്യോഗസ്ഥരോട് നിർദേശിച്ചിരിക്കുന്നത്. നഡ്ഡയുടെ വാഹനത്തിന് നേരെയുണ്ടായ അക്രമം സംബന്ധിച്ച് ബംഗാൾ സർക്കാരിനോട് ആഭ്യന്തര മന്ത്രി അമിത് ഷായും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 19, 20 തീയതികളിൽ അമിത് ഷാ ബംഗാളിലെത്തുമെന്നാണ് റിപ്പോർട്ട്

Leave a Reply

Your email address will not be published. Required fields are marked *