യതീഷ് ചന്ദ്ര സിപിഎമ്മിനേക്കാൾ വലിയ ശല്യമായി മാറിയെന്ന് കെ മുരളീധരൻ
കണ്ണൂർ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയെ മുഖ്യമന്ത്രി പിണറായി വിജയൻ കയറൂരി വിട്ടിരിക്കുകയാണെന്ന് കെ മുരളീധരൻ എംപി. ജില്ലയിൽ സിപിഎമ്മുകാരേക്കാൾ വലിയ ശല്യമായി യതീഷ് ചന്ദ്ര മാറി.
കണ്ണൂർ പൊന്ന്യത്തെ ബോംബ് സ്‌ഫോടനവും വെഞ്ഞാറമ്മൂട്ടിലെ ഇരട്ടക്കൊലപാതകവും സിബിഐ അന്വേഷിക്കണം. കതിരൂർ ബോംബ് സ്‌ഫോടന കേസിലെ പ്രതികളെ സിപിഎം സംരക്ഷിക്കുകയാണ്. വെഞ്ഞാറമ്മൂട്ടിലെ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ കൊലക്ക് പിന്നിൽ സിപിഎം എംഎൽഎ ഡികെ മുരളിയും എഎ റഹീമും തമ്മിലുള്ള തർക്കങ്ങളാണെന്നും മുരളീധരൻ ആരോപിച്ചു.