ഇന്ത്യയുടെ ആത്മവിശ്വാസം വളർത്തുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി
ഇന്ത്യയുടെ ആത്മവിശ്വാസം പ്രദർശിപ്പിക്കുകയും ലോകത്തിന്റെ ആത്മവിശ്വാസം വളർത്തുകയും ചെയ്യുന്നതാണ് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ആത്മവിശ്വാസം കാണിക്കുന്നതും ആത്മനിർഭർ കാഴ്ച്ചപ്പാട് ഉള്ളതുമാണ് ബജറ്റ്
യുവാക്കൾക്ക് അവസരങ്ങൾ നൽകിയും അടിസ്ഥാന സൗകര്യങ്ങളുടെ പുതിയ മേഖലകൾ തുടങ്ങിയതും ജീവിത സൗകര്യത്തിന് ഊന്നൽ നൽകിയുമുള്ള വളർച്ചയുടെ ആശയങ്ങളാണ് ബജറ്റിനുള്ളത്. രാജ്യത്തിന് അനുകൂലമായ ബജറ്റാണ് നൽകിയത്.
ഇന്ത്യയുടെ സമഗ്ര വികസനത്തിനായുള്ള ബജറ്റിന്റെ സഹായത്തോടെ സമ്പത്തും ആരോഗ്യവും വർധിപ്പിക്കും. അടിസ്ഥാന സൗകര്യമേർപ്പെടുത്തുന്നതിൽ കൂടുതൽ തുക നീക്കിവെച്ചു. കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിന് കൂടുതൽ ശ്രദ്ധ നൽകി. ഈ തീരുമാനങ്ങളെല്ലാം ഗ്രാമങ്ങളും കർഷകരും ഈ ബജറ്റിന്റെ ഹൃദയമാണെന്ന് കാണിക്കുന്നുവെന്നും മോദി പറഞ്ഞു.