Thursday, January 23, 2025
National

കര്‍ഷക ക്ഷേമത്തിന്‌ സെസ്: പെട്രോളിന് 2.50 രൂപ, ഡീസലിന് 4 രൂപ, മദ്യത്തിന് 100%

കർഷക ക്ഷേമ പദ്ധതികൾക്കായി പെട്രോളിയം ഉൽപന്നങ്ങൾക്കടക്കം സെസ് ഏർപ്പെടുത്തി. ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് പ്രസംഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. പെട്രോളിന് ലിറ്ററിന് 2.50 രൂപയും ഡീസലിന് 4 രൂപയുമാണ് കൂടുക. എന്നാൽ ഇവയുടെ എക്സൈസ് ഡ്യൂട്ടി തതുല്യമായി കുറച്ചതിനാൽ വില കൂടില്ല.

സ്വർണം, വെള്ളി കട്ടികൾക്ക് 2.5%, മദ്യത്തിന് 100 %, ക്രൂഡ് പാം ഓയിൽ- 17.5%, 20% സോയാബീൻ, സൂര്യകാന്തി എണ്ണ-20 %, ആപ്പിൾ-35 %, കൽക്കരി, ലിഗ്നൈറ്റ്-1.5 %, യൂറിയ അടക്കമുള്ള നിർദ്ദിഷ്ട വളം-5 %, പയർ-40 %, കാബൂളി കടല-30%, ബെംഗാൾ കടല-50%, പരിപ്പ് -20%, പരുത്തി-5 % എന്നിവയ്ക്കും സെസ് ഏർപ്പെടുത്തി.

കസ്റ്റംസ് ഡ്യൂട്ടി കുറച്ചതിനാൽ ഇതിൽ ഭൂരിപക്ഷത്തിനും ഏർപ്പെടുത്തിയിട്ടുള്ള സെസ് ഉപഭോക്താവിനെ നേരിട്ട് ബാധിക്കില്ലെന്നാണ് സർക്കാരിന്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *