Monday, January 6, 2025
Movies

ദുരിതപൂരിതമായ 20 ദിവസം, ആശുപത്രി വാസത്തിനു ശേഷം ഈശ്വരാനുഗ്രഹത്താല്‍ വീട്ടിലേക്ക് മടങ്ങുന്നു: നടന്‍ കൈലാസ് നാഥ്

ഇരുപത് ദിവസത്തെ ആശുപത്രി വാസത്തിന് പിന്നാലെ നടന്‍ കൈലാസ് നാഥ് വീട്ടിലേക്ക് മടങ്ങി. നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോറിസ് ബാധിച്ച് ചികിത്സയിലായിരുന്നു കൈലാസ് നാഥ്. അസുഖം ഭേദമായതായി വീട്ടിലേക്ക് മടങ്ങിയ വിവരം കൈലാസിന്റെ സുഹൃത്ത് സുരേഷ്‌കുമാര്‍ രവീന്ദ്രന്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

നടന്‍ സജിന്‍ ആയിരുന്നു ആദ്യം കൈലാസിന്റെ അവസ്ഥ പങ്കുവച്ച് രംഗത്തെത്തിയത്. നടന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചിലവിനും കുടുംബം ബുദ്ധിമുട്ടുകയാണെന്നും സജിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. കൈലാസ് പറഞ്ഞ വാക്കുകള്‍ കുറിച്ചാണ് സുരേഷ് കുമാറിന്റെ പോസ്റ്റ്.

”കൈലാസേട്ടന് അസുഖം ഭേദമായി, അദ്ദേഹം വീട്ടിലെത്തി. ആ ഒരു ചെറിയ ചലഞ്ചില്‍ പങ്കെടുത്ത്, അദ്ദേഹത്തിന് എല്ലാവിധ സ്‌നേഹവും പിന്തുണയും അറിയിച്ച എന്റെ പ്രിയ സുഹൃത്തുക്കളോട് നന്ദി പറഞ്ഞ് അതിന്റെ വില കളയുന്നില്ല. ഒരുപാട് സന്തോഷം, ഒരുപാടൊരുപാട് സ്‌നേഹം” എന്ന് സുരേഷ് കുമാര്‍ കുറിച്ചു.

കൈലാസേട്ടന്റെ വാക്കുകള്‍ :

‘ഭഗവത് കൃപയാല്‍ അനുഗ്രഹീതമായ ദിനം.

സുമനസ്സുകളുടെ എല്ലാം പ്രാര്‍ത്ഥനകളുടേയും അനുഗ്രഹങ്ങളുടേയും സപ്പോര്‍ട്ടിന്റേയും ഫലമായി, ദുരിത പൂരിതമായ 20 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഈശ്വരാനുഗ്രഹത്താല്‍ സന്തോഷമായി ഇന്ന് വീട്ടിലേക്ക് മടങ്ങുന്നു. തുടര്‍ന്നും എല്ലാവരുടേയും പ്രാര്‍ത്ഥനകളും അനുഗ്രഹവും ഉണ്ടാകണേ.. വാക്കുകള്‍ക്കതീതമായ നന്ദിയും കടപ്പാടും കൃതജ്ഞതയും എല്ലാവരേയും അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *