സാന്ത്വനം സീരിയല്‍ ഫെയിം കൈലാസ് നാഥ് ഗുരുതരാവസ്ഥയില്‍, സഹായം തേടി സുഹൃത്തുക്കള്‍
സാന്ത്വനം എന്ന ജനപ്രിയ സീരിയലിലെ പിള്ളച്ചേട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കൈലാസ് നാഥ് ഗുരുതരാവസ്ഥയില്‍. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ചെറിയ രീതിയില്‍ ഹാര്‍ട്ട് അറ്റാക്കും സംഭവിച്ചു. അദ്ദേഹത്തിന് നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസ് ആണ് . എറണാകുളം റിനൈ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന കൈലാസ് നാഥിന്റെ ചികിത്സാചെലവുകള്‍ക്കായി സുമനസുകളുടെ സഹായം തേടുന്നുവെന്ന് സുഹൃത്തും നടനുമായ സജിൻ ഫേസ്ബുക്കിലൂടെ അഭ്യര്‍ഥിച്ചിരിക്കുകയാണ്.
പ്രിയ സുഹൃത്തുക്കളെ,സാന്ത്വനത്തിലെ പിള്ളച്ചേട്ടൻ സുമനസുകളുടെ സഹായം തേടുന്നു. തിരുവനന്തപുരം എസ്‍കെ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന,സാന്ത്വനം സീരിയലിലെ ശ്രദ്ധേയ കഥാപാത്രം പിള്ളച്ചേട്ടനെ അവതരിപ്പിക്കുന്ന കൈലാസ് നാഥ് ഇപ്പോൾ വളരെ ഗുരുതരാവസ്ഥയിൽ എറണാകുളം റിനൈ മെഡിസിറ്റിയില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന് നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസ് ആണ് . ലിവർ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിന് ഭാരിച്ചതുക വേണ്ടി വരും. ഇന്നലെ അദ്ദേഹത്തിന് ചെറിയ രീതിയിൽ ഹാർട്ട് അറ്റാക്കും സംഭവിച്ചു. അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചിലവിനും ബുദ്ധിമുട്ടുകയാണ് കുടുംബം . ഇപ്പോഴത്തെ അവസ്ഥയിൽ സഹായിക്കുവാൻ കഴിവുള്ളവർ തങ്ങളാൽ ആവുന്നത് എത്ര ചെറിയ തുകയാണെങ്കിലും നൽകിയാൽ അതൊരു വലിയ സഹായമായിരിക്കും. അദ്ദേഹത്തിന്റെ അക്കൗണ്ട് നമ്പർ ചുവടെ ചേർക്കുന്നു. പ്രതീക്ഷയോടെ അഡ്‍മിൻ പാനൽ.KailasnadhSBI TVM Account number..6701573197-0IFCS.SBIN0070690Name: Dhanya KailasAc No : 100068155732Bank Name : IndusInd BankIFSC : INDB0000363Branch : TripunithuraDhanya (Mob) : 9349517000മകളുടെ ആണ്.