തോല്‍പ്പെട്ടിയില്‍ കാട്ടാനയിറങ്ങി; പശുവിനെ കൊന്നു; വീടിന്റെ ഒരു ഭാഗം തകര്‍ത്തു
തോല്‍പ്പെട്ടി നരിക്കല്‍ പീവീസ് എസ്‌റ്റേറ്റില്‍ വീടിനുനേരെ കാട്ടാന ആക്രമണം. എസ്‌റ്റേറ്റിലെ ജീവനക്കാരി താമസിക്കുന്ന സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിന്റെ ഒരു ഭാഗം ആക്രമണത്തില്‍ തകര്‍ന്നു. പ്രദേശത്തെ വലഞ്ഞിപ്പിലാക്കല്‍ വീട്ടില്‍ സൈദലവിയുടെ മൂന്നു വയസ്സ് പ്രായമുള്ള പശുവിനെയും കാട്ടാന കൊന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. വനംവകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. കഴിഞ്ഞ വര്‍ഷവും ഇതേ കാട്ടാനയുടെ ആക്രമണത്തില്‍ നിരവധി വീടുകളും വാഹനങ്ങളും തകര്‍ന്നിരുന്നു. ചക്ക സീസണില്‍ ഈ ആന ജനവാസ കേന്ദ്രങ്ങളില്‍ സ്ഥിര സാന്നിധ്യമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.