ചിത്രീകരണത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന ടൊവിനോ ആശുപത്രി വിട്ടു
സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ടൊവിനോ തോമസ് ആശുപത്രി വിട്ടു. ആറ് ദിവസത്തെ ചികിത്സക്ക് ശേഷമാണ് ടൊവിനോ ആശുപത്രി വിട്ടത്. ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിച്ചവർക്ക് ടൊവിനോ നന്ദി അറിയിച്ചു
വി എസ് രോഹിത് സംവിധാനം ചെയ്യുന്ന കള എന്ന സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുമ്പോഴാണ് ടൊവിനോക്ക് വയറിന് പരുക്കേറ്റത്. ആദ്യ രണ്ട് ദിവസം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ടൊവിനോ