Saturday, January 4, 2025
Movies

അന്താരാഷ്ട്ര വേദിയില്‍ വീണ്ടും തിളങ്ങി ആര്‍ആര്‍ആര്‍; ഹോളിവുഡ് ക്രിട്ടിക്‌സ് അവാര്‍ഡ്‌സില്‍ മൂന്ന് പുരസ്‌കാരം

ഹോളിവുഡ് ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡ്‌സില്‍ സുവര്‍ണ നേട്ടവുമായി എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍. മൂന്ന് അവാര്‍ഡുകളാണ് ആര്‍ആര്‍ആര്‍ സ്വന്തമാക്കിയത്. മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച ആക്ഷന്‍ ഫിലിം, മികച്ച ഗാനം എന്നിങ്ങനെ മൂന്ന് അവാര്‍ഡുകളാണ് ആര്‍ആര്‍ആറിന് ലഭിച്ചത്.

‘അതെ മികച്ച അന്താരാഷ്ട്ര ചിത്രം, എന്റെ സഹപ്രവര്‍ത്തരായ ഇന്ത്യന്‍ സംവിധായകരുടേയും കൂടിയാണ് ഈ അവാര്‍ഡ്. നമ്മുക്ക് ‘അന്താരാഷ്ട്ര’ചിത്രങ്ങള്‍ നിര്‍മിക്കാമെന്ന് വിശ്വസിക്കുന്നതിന് വേണ്ടിയാണ് ഈ അവാര്‍ഡ്. ഇതിന് ഒരുപാട് മൂല്യമുണ്ട്. ഒരുപാട് നന്ദി. അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് എസ് എസ് രാജമൗലി പറഞ്ഞു.

ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിനും അര്‍ഹമായിരുന്നു. ബാഹുബലി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം എസ്എസ് രാജമൗലി സംവിധാനം ചെയ്ത സിനിമയാണ് അര്‍ആര്‍ആര്‍. വി വിജയേന്ദ്ര പ്രസാദിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഹിസ്റ്ററി ഡ്രാമ വിഭാഗത്തില്‍പ്പെട്ട സിനിമയാണ് ആര്‍ആര്‍ആര്‍.

Leave a Reply

Your email address will not be published. Required fields are marked *