മികച്ച ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ആർആർആറിന്
ഗോൾഡൻ ഗ്ലോബിൽ തിളങ്ങി ഇന്ത്യ. എസ്.എസ് രാജമൗലിയുടെ ആർആർറിന് പുരസ്‌കാരം. മികച്ച ഒറിജിനൽ സ്‌കോർ വിഭാഗത്തിലാണ് ആർആർആർ നേട്ടം സ്വന്തമാക്കിയത്.
ആഗോളതലത്തിൽ തന്നെ തരംഗമായ നാട്ടു നാട്ടു എന്ന ഗാനമാണ് പുരസ്‌കാരത്തിന് അർഹമായത്. മുൻനിര ഗായകരായ ടെയ്‌ലർ സ്വിറ്റ്, റിഹാന്ന എന്നിവരെ കടത്തിവെട്ടിയാണ് ഇന്ത്യൻ ഗാനമായ നാട്ടു നാട്ടു ഒന്നാമത് എത്തിയത്. ടെയ്‌ലർ സ്വിഫ്റ്റിന്റെ കരോലീന, ചാവോ പപ്പ, ലേഡി ഗാഗയുടെ ഹോൾഡ് മൈ ഹാൻഡ്, റിഹാന്നയുടെ ലിഫ്റ്റ് മി അപ്പ് എന്നിവയായിരുന്നു മികച്ച ഗാനത്തിനുള്ള മറ്റ് നോമിനേഷനുകൾ.
മികച്ച നോൺ-ഇംഗ്ലീഷ് ഭാഷ ചിത്രത്തിനുള്ള ഗോൾഡൻ ഗ്ലോബ് നോമിനേഷനിലും ആർആർആറിന് ഇടം പിടിച്ചിട്ടുണ്ട്.