Saturday, October 19, 2024
Kerala

വിആര്‍എസുമായി കെഎസ്ആര്‍ടിസി; പദ്ധതി നടപ്പിലായാല്‍ ശമ്പളചെലവ് 50 ശതമാനം കുറയ്ക്കാമെന്ന് വിലയിരുത്തല്‍

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കായി സ്വയം വിരമിക്കല്‍ പദ്ധതി പരിഗണനയില്‍. 50 വയസുകഴിഞ്ഞവര്‍ക്ക് സ്വയം വിരമിക്കാന്‍ അവസരം നല്‍കാനാണ് തീരുമാനം. ഇതിനായി 7500 പേരുടെ പട്ടിക കെഎസ്ആര്‍ടിസി തയാറാക്കിയിട്ടുണ്ട്. പദ്ധതി നടപ്പിലായാല്‍ ശമ്പളചെലവ് 50 ശതമാനം ലാഭിക്കാമെന്നാണ് വിലയിരുത്തല്‍. 1080 കോടിയുടെ പ്രൊപ്പോസല്‍ ധനവകുപ്പിന് കൈമാറി.

പിരിഞ്ഞുപോകുന്നവര്‍ക്ക് 10 മുതല്‍ 15 ലക്ഷം വരെ നല്‍കാനാണ് നീക്കം. വിരമിക്കല്‍ പ്രായത്തിന് ശേഷമായിരിക്കും ഈ ജീവനക്കാര്‍ക്ക് മറ്റ് ആനുകൂല്യങ്ങള്‍ നല്‍കുക. ആകെ 24000ല്‍ അധികം ജീവനക്കാരാണ് കെഎസ്ആര്‍ടിസിയിലുള്ളത്. കുറച്ച് ജീവനക്കാര്‍ വിആര്‍എസ് എടുക്കുന്നതോടെ ശമ്പള പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരമായേക്കുമെന്നാണ് വിലയിരുത്തല്‍.

അതേസമയം കെഎസ്ആര്‍ടിസിയില്‍ ഒറ്റത്തവണ ശമ്പളം വേണ്ടവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സമയപരിധിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് ഗഡുക്കളായി ശമ്പളം നല്‍കുമെന്നാണ് കെഎസ്ആര്‍ടിസി അറിയിച്ചിരിക്കുന്നത്. ഒറ്റത്തവണ ശമ്പളത്തിനായി അപേക്ഷ സമര്‍പ്പിക്കില്ലെന്ന നിലപാടിലാണ് തൊഴിലാളി യൂണിയനുകള്‍.

Leave a Reply

Your email address will not be published.