അഹമ്മദാബാദ് ഫിലിം ഫെസ്റ്റിവൽ: മികച്ച നടനായി ഗിന്നസ് പക്രു
അഹമ്മദാബാദ് രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി ഗിന്നസ് പക്രുവിനെ തെരഞ്ഞെടുത്തു. ഇളയരാജ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. മാധവാ രാമദാസ് സംവിധാനം ചെയ്ത ഇളയരാജക്ക് മികച്ച നടൻ ഉൾപ്പെടെ മൂന്ന് പുരസ്‌കാരങ്ങൾ ലഭിച്ചു
തൃശ്ശൂരിലെ നിലക്കടല വിൽപ്പനക്കാരനായ വനജൻ എന്ന കഥാപാത്രമാണ് ഗിന്നസ് പക്രു ചിത്രത്തിൽ ചെയ്തത്. ഹരിശ്രീ അശോകൻ, ഗോകുൽ സുരേഷ്, മാസ്റ്റർ ആദിത്, ബേബി ആർദ്ര എന്നിവരായിരന്നു മറ്റ് അഭിനേതാക്കൾ
ചിത്രത്തിന് പശ്ചാത്തല സംഗീതത്തിന് രതീഷ് വേഗക്ക് പുരസ്‌കാരം ലഭിച്ചു. കൂടാതെ ഗോൾഡൻ കൈറ്റ് പുരസ്‌കാരവും ഇളയരാജക്ക് ആണ്.